വാര്‍ദ്ധക്യത്തിന് കൈതാങ്ങായി മാണിക്യന്‍ ഫൗണ്ടേഷന്‍ ആരംഭിച്ചു.
Published :03-Jun-2017
ഇരിങ്ങാലക്കുട : ജീവിത സായാഹ്നങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട വാര്‍ദ്ധക്യത്തിന് ഒരു കൈതാങ്ങായി മാണിക്യന്‍ ഫൗണ്ടേഷന്‍ നിലവില്‍ വന്നു. കൂത്തുപാലക്കല്‍ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള ഫൗണ്ടേഷന്റെ ഉദ്ഘാടനം സ്വാമി പുരുഷോത്തമാനന്ദ സരസ്വതിയും ശ്രീലക്ഷ്മി ഗോവര്‍ദ്ധനും സംയുക്തമായി നിര്‍വഹിച്ചു. ഉപേക്ഷിക്കപ്പെട്ട വയോജനങ്ങള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ അധികൃതരില്‍ നിന്നും ആര്‍ജിച്ചെടുക്കാനും, വ്യദ്ധസദനങ്ങളിലെ അര്‍ഹരായ അന്തേവാസികളെ ദത്തെടുക്കാനും, വീടുകളില്‍ മാനസികമായും അല്ലാതെയും ഒറ്റപ്പെട്ടുപോകുന്ന വൃദ്ധജനങ്ങളെ സാമുഹ്യധാരയിലേക്ക് കൊണ്ടുവരാനും, സൗജന്യ വൈദ്യസഹായവുമാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. മേജര്‍ ജനറല്‍ റിട്ട. പി.വിവേകാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് വി.വി.മോഹനന്‍, പൊഫ. സാവിത്രി ലക്ഷ്മണന്‍, കാമിലാ വിവിയന്‍, എന്നിവര്‍ പ്രസംഗിച്ചു. നൂറ്റൊനംഗസഭ ജനറല്‍ കണ്‍വീനര്‍ എം.സനല്‍കുമാര്‍ സ്വാഗതവും, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ കൂത്തുപാലക്കല്‍ വിശ്വനാഥന്‍ നന്ദിയും പറഞ്ഞു.
 
View Comments

Other Headlines